പെരുന്ന: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെതിരെ സമുദായാംഗങ്ങൾക്കിടയിൽ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ......
ദോഹ: ജനങ്ങൾക്കും ഭൂമിക്കും ആയുർവേദം എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഇന്ത്യൻ എംബസി ഖത്തറുമായി സഹകരിച്ച് ആയുർവേദ ദിനം ആഘോഷിച്ചു. ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽആയുർവേദത്തിന്റെ പ്രാധാന്യവും സമഗ്ര ആരോഗ്യ സംരക്ഷണത്തിലും പരിസ്ഥിതി നിലനിൽപ്പിലും അതിന്റെ പങ്കും ചർച്ചചെയ്തു.ചടങ്ങിൽ ഐസിസി ഹെഡ് ഓഫ് അഫിലിയേഷൻ രവീന്ദ്ര പ്രസാദ് സ്വാഗതം ആശംസിച്ചു.ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും (ഇൻഫർമേഷൻ, കൾച്ചർ & എജ്യുക്കേഷൻ) ആയ ബിന്ദു എൻ. നായർ മുഖ്യാതിഥിയായിരുന്നു. ......
ദോഹ: ഇന്ത്യയിലെ സാമ്പത്തിക-നികുതി പരിഷ്കാരങ്ങളുമായി പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തോടെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ, “GST 2.0 – ഇന്ത്യയിലെ നികുതി പരിഷ്കാര യാത്രയുടെ അടുത്ത അധ്യായം” എന്ന വിഷയത്തിൽ സെഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഐ സി ബി എഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ Zoom വഴിയും ഒരേസമയം പങ്കാളിത്തത്തിന് സൗകര്യമൊരുക്കി.IBPC ഖത്തർ പ്രസിഡൻറ് താഹ മുഹമ്മദ് അബ്ദുൽ കരീം ആദ്യക്ഷതവഹിച്ച പരിപാടിയിൽപ്രശസ്ത അഭിഭാഷകനും ഇൻസോൾവൻസി പ്രൊഫഷണലുമായ ഡോ. ......
ദോഹ: ഹമദ് പോർട്ടിൽ എത്തിയ കണ്ടെയ്നർ ചരക്കിൽ നിന്ന് 11,491 വ്യാജ ജ്വല്ലറി ബോക്സുകളും വാറന്റി സർട്ടിഫിക്കറ്റുകളും ഖത്തർ കസ്റ്റംസ് പിടികൂടി. ജനറൽ കസ്റ്റംസ് അതോറിറ്റിയുടെ ആന്റി-സ്മഗ്ലിംഗ് വിഭാഗമാണ് പരിശോധന നടത്തിയത്.ഒരു ഷിപ്പ്മെന്റിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ സംശയം തോന്നിയ ഇൻസ്പെക്ടറുടെ വിശദമായ പരിശോധനയിലാണ് വ്യാജ വസ്തുക്കൾ കണ്ടെത്തിയത്. ......
ദോഹ: ഖത്തർ താരം അക്രം അഫീഫ്, 2025-ലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) വാർഷിക പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ വീണ്ടും ഇടം നേടി. ഇതിനകം തന്നെ നിലവിലെ ഏഷ്യൻ പ്ലെയർ ഓഫ് ദി ഇയർ ആയ അഫീഫ്, 2019-ലും ഈ ബഹുമതി നേടിയിരുന്നു.
അഫീഫിനൊപ്പം സൗദി അറേബ്യയിലെ സലേം അൽ-ദോസാരി, മലേഷ്യയിലെ അറിഫ് ഐമാൻ എന്നിവരാണ് പുരുഷ വിഭാഗത്തിലെ നാമനിർദ്ദേശം ലഭിച്ച മറ്റ് താരങ്ങൾ.
സ്ത്രീകളുടെ വിഭാഗത്തിൽ ഓസ്ട്രേലിയയിലെ ഹോളി മക്നാമാര, ചൈനയുടെ വാങ് ഷുവാങ്, ജപ്പാൻ ഡിഫൻഡർ ഹാന തകാഹഷി എന്നിവർ ഉൾപ്പെടുന്നു.
ഒക്ടോബർ 16-ന് റിയാദിൽ നടക്കുന്ന ഗാലാ ചടങ്ങിലാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ......
വിഷം കഴിച്ച് കൂട്ട ആത്മഹത്യക്കു ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മാതാവും മരിച്ചു. മേപ്പാടം കോൽപുറത്ത് ഷൈലജ (34) വെള്ളിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ......
ദോഹ: ഇന്ത്യൻ എംബസിയും ഭാരത സർക്കാർ യുവജനകാര്യ-കായിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച “വിക്സിത് ഭാരത് റൺ 2025” ദോഹയിൽ ആവേശപൂർണ്ണമായ പങ്കാളിത്തത്തോടെ നടന്നു. ലോകമെമ്പാടുമുള്ള 150-ലധികം കേന്ദ്രങ്ങളിൽ ഒരേസമയം സംഘടിപ്പിച്ച ഈ പരിപാടി, സേവനവുംആരോഗ്യവും സുസ്ഥിരതയും ഒരുമിച്ച് ആഘോഷിക്കുന്ന ആഗോള വേദിയായി മാറി.ദോഹയിൽ നടന്ന ഓട്ടത്തിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ ഉൾപ്പെടെ വിവിധ മേഘലകളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു. ......
മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്.
1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്.
സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ......
പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിക്കുകയാണെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ചാണ് ഇന്ത്യൻ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റൽ ഗഹ്ലോത്ത് സംസാരിച്ചത്. ......